സെൻസെക്‌സിൽ 200 ലേറെ പോയിന്റ് മുന്നേറ്റം

Posted on: August 30, 2017

മുംബൈ : നഷ്ടത്തിൽ നിന്ന് കരകയറിയ ഓഹരിവിപണികൾ വീണ്ടും നേട്ടത്തിൽ. ആഗോള വിപണികളെല്ലാം തിരിച്ചുവരവ് നടത്തി. ബിഎസ്ഇ സെൻസെക്‌സ് 221.58 പോയിന്റ് ഉയർന്ന് 31,609 പോയിന്റിലും നിഫ്റ്റി 77.35 പോയിന്റ് ഉയർന്ന് 9,873 പോയിന്റിലുമാണ് രാവിലെ 9.33 ന് വ്യാപാരം നടക്കുന്നത്. നാളെയാണ് എഫ് & ഒ എക്‌സ്പയറി.

ലക്ഷ്വറി കാറുകൾക്കും എസ് യു വികൾക്കുമുള്ള ജി എസ് ടി സെസ് ഉയർത്തുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കും. നികുതി ഉയർത്തിയാൽ ഓട്ടോമൊബൈൽ കമ്പനികൾക്ക് വലിയ തിരിച്ചടിയാകും.

സൺ ഫാർമ, അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി, ഡോ. റെഡീസ്, സിപ്ല, ടാറ്റാ സ്്റ്റീൽ, റിലയൻസ്, ലുപിൻ, ഹീറോ മോട്ടോകോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്‌സ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |