ഓഹരിവിപണികളിൽ നഷ്ടം

Posted on: August 29, 2017

മുംബൈ : ജപ്പാന് മുകളിലൂടെ മിസൈൽ അയച്ച ഉത്തരകൊറിയൻ നടപടി ആഗോളവിപണികളിൽ സൃഷ്ടിച്ച ആശങ്കകളുടെ ഭാഗമായി ഇന്ത്യൻ ഓഹരിവിപണികളിലും നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 181.19 പോയിന്റ് കുറഞ്ഞ് 31,569 പോയിന്റിലും നിഫ്റ്റി 56.10 പോയിന്റ് കുറഞ്ഞ് 9,856 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

എൻടിപിസി, ഹിന്ദ് യൂണിലീവർ, ഭാരതി എയർടെൽ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, അക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹീറോ മോട്ടോകോർപ്, സൺ ഫാർമ, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |