ഓഹരിവിപണികളിൽ നേട്ടം

Posted on: August 24, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. അമേരിക്കൻ, യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ്. വിദേശ നിക്ഷേപസ്ഥാപനങ്ങൾ വില്പന തുടരുകയാണ്. ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ വാങ്ങൽ നടത്തുന്നുണ്ട്.

നന്ദൻ നിലേക്കനി ഇൻഫോസിസിലേക്ക് മടങ്ങിവന്നേക്കുമെന്ന സൂചനകൾ ഇൻഫോസിസ് ഓഹരികൾക്ക് നേട്ടമായി. ബിഎസ്ഇ സെൻസെക്‌സ് 33.70 പോയിന്റ് ഉയർന്ന് 31,601 പോയിന്റിലും നിഫ്റ്റി 11.90 പോയിന്റ് ഉയർന്ന് 9,864 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

ലുപിൻ, സൺ ഫാർമ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, എം & എം, പവർ ഗ്രിഡ്, എൻടിപിസി, സിപ്ല, ഐടിസി, ടിസിഎസ്, എൽ & ടി, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |