സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: August 21, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക അജണ്ടയെക്കുറിച്ചുള്ള ആശങ്കയിൽ ഏഷ്യൻ വിപണികളും നഷ്ടം നേരിട്ടു. ബിഎസ്ഇ സെൻസെക്‌സ് 265.83 പോയിന്റ് കുറഞ്ഞ് 31,258 പോയിന്റിലും നിഫ്റ്റി 83.05 പോയിന്റ് കുറഞ്ഞ് 9,754 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്.

ഇൻഫോസിസ്, അദാനി പോർട്ട്‌സ്, ലുപിൻ, ഗ്ലെൻമാർക്ക് ഫാർമ, ഡോ. റെഡീസ് ഫാർമ, സൺഫാർമ, ബജാജ് ഓട്ടോ, ഒഎൻജിസി, മാരുതി സുസുക്കി, കോൾ ഇന്ത്യ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |