24
Wednesday
April 2024
April 2024
ഇൻഫോസിസ് ഓഹരിവിലയിൽ ഇടിവ് തുടരുന്നു
Posted on: August 21, 2017
മുംബൈ : ഇൻഫോസിസ് ഓഹരിവിലയിൽ രണ്ടാം ദിവസവും ഇടിവ് തുടരുന്നു. 5.15 ശതമാനമാണ് ഇന്നത്തെ നഷ്ടം. സിക്കയുടെ രാജിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ബൈബാക്ക് ഓഫർ ഓഹരിവിപണി മുഖവിലയ്ക്ക് എടുത്തില്ല.
എൻഎസ്ഇയിലെ കൂടിയ വില 924 രൂപ. കുറഞ്ഞവില 875 രൂപ. കനത്തവില്പന സമ്മർദ്ദമാണ് ഇൻഫോസിസ് ഓഹരികൾ ഇന്ന് നേരിട്ടത്. ഓഹരിവില ഇടിഞ്ഞത് 416 മ്യൂച്വൽഫണ്ട് സ്‌കീമുകളുടെ അറ്റ ആസ്തി മൂല്യത്തെ (എൻഎവി) ബാധിച്ചു.
TAGS: Infosys |
News in this Section