ഓഹരിവിപണികളിൽ നേരിയ നേട്ടം

Posted on: August 16, 2017

മുംബൈ : ഓഹരിവിപണികളിൽ നേരിയ നേട്ടത്തോടെ തുടക്കം. ഏഷ്യൻ വിപണികളിൽ സമ്മിശ്രപ്രതികരണമാണ് പ്രകടമാകുന്നത്. സെൻസെക്‌സ് 100 ലേറെ പോയിന്റ് ഉയർന്നെങ്കിലും വൈകാതെ കുറഞ്ഞു.

ബിഎസ്ഇ സെൻസെക്‌സ് 54.30 പോയിന്റ് ഉയർന്ന് 31,503 പോയിന്റിലും നിഫ്റ്റി 17.75 പോയിന്റ് ഉയർന്ന് 9,811 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.

അദാനി പോർട്ട്‌സ്, എച്ച്ഡിഎഫ്‌സി, ഹിന്ദ് യൂണിലീവർ, ഹീറോ മോട്ടോകോർപ്, ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഐടിസി, ഇൻഫോസിസ്, ബജാജ് ഓട്ടോ, ഹിൻഡാൽകോ, തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൽ & ടി, ഒഎൻജിസി, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കോൾ ഇന്ത്യ, എൻടിപിസി, റിലയൻസ്, ലുപിൻ, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |