സെൻസെക്‌സ് 266 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: August 10, 2017

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 266.51 പോയിന്റ് കുറഞ്ഞ് 31,531 പോയിന്റിലും നിഫ്റ്റി 87.80 പോയിന്റ് കുറഞ്ഞ് 9,820 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ് 8 ശതമാനം കുറഞ്ഞു. ഡോ. റെഡീസ്, സൺ ഫാർമ, സിപ്ല, അദാനി പോർട്ട്‌സ്, എസ് ബി ഐ, പവർഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരുതി സുസുക്കി, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, ലുപിൻ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |