ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു

Posted on: August 10, 2017

മുംബൈ : വില്പനസമ്മർദത്തെ തുടർന്ന് ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ശക്തമായ തിരുത്തലിന് ശേഷം നിഫ്റ്റി 10,368 പോയിന്റിലെത്തുമെന്നാണ് വിപണി വൃത്തങ്ങളുടെ വിലയിരുത്തൽ. ഐഐപി ഡാറ്റയാണ് ഇനി വിപണിഗതി നിർണയിക്കുന്നത്. ബെൽ, ഗെയിൽ, യൂണിയൻ ബാങ്ക്, ഐഒബി, മണ്ണപ്പുറം ഫിനാൻസ് തുടങ്ങിയ 340 കമ്പനികളുടെ പ്രവർത്തനഫലം ഇന്ന് പുറത്തുവരും.

ബിഎസ്ഇ സെൻസെക്‌സ് 119.60 പോയിന്റ് കുറഞ്ഞ് 31,678 പോയിന്റിലും നിഫ്റ്റി 40.90 പോയിന്റ് കുറഞ്ഞ് 9,867 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, പവർ ഗ്രിഡ്, ഒഎൻജിസി, എൽ &ടി, മാരുതി സുസുക്കി, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, അദാനി പോർട്ട്‌സ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |