വണ്ടർലാ ഹോളിഡേയ്‌സിന് 16 ശതമാനം അറ്റാദായവളർച്ച

Posted on: August 10, 2017

കൊച്ചി : വണ്ടർലാ ഹോളിഡേയ്‌സിന് നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ ക്വാർട്ടറിൽ 16 ശതമാനം ലാഭവർധന. അറ്റാദായം മുൻവർഷം ഇതേകാലയളവിലെ 22.43 കോടിയിൽ നിന്ന് 25.96 കോടിയായി വർധിച്ചു. 16 ശതമാനം അറ്റാദായവളർച്ച. മൊത്തവരുമാനം 90.43 കോടിയിൽ നിന്ന് 17 ശതമാനം ഉയർന്ന് 105.43 കോടിയായി.

നാലാമത്തെ അമ്യൂസ്‌മെന്റ് പാർക്കിന്റെ നിർമാണം ഉടൻ തുടങ്ങുമെന്ന് വണ്ടർല ഹോളിഡേയ്‌സ് മാനേജിംഗ് ഡയറക് ടർ അരുൺ ചിറ്റിലപ്പിള്ളി അറിയിച്ചു. പാർക്കിനായി ചെന്നൈയിലെ തിരുപ്പോരിൽ 57 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 2019-2020 കാലയളവിൽ പാർക്ക് പൂർത്തിയാകും.