സെൻസെക്‌സ് 216 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: August 9, 2017

മുംബൈ : ഓഹരിവിപണിയിൽ തുടർച്ചയായി രണ്ടാം ദിവസവും നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 216.35 കുറഞ്ഞ് 31,797 പോയിന്റിലും നിഫ്റ്റി 70.50 പോയിന്റ് കുറഞ്ഞ് 9,908 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. അമേരിക്ക – കൊറിയ വെല്ലുവിളികൾ മറ്റ് ഏഷ്യൻ ഓഹരികളെയും നഷ്ടത്തിലേക്ക് നയിച്ചു.

സൺ ഫാർമ, അദാനി പോർട്ട്‌സ്, സിപ്ല, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്‌സ് എന്നീ ഓഹരികളാണ് സെൻസെക്‌സിൽ ഏറ്റവും നഷ്ടം നേരിട്ടത്. ഫാർമ ഓഹരികൾ മിക്കവയും നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |