എംആർഎഫിന്റെ അറ്റാദായത്തിൽ ഇടിവ്

Posted on: August 5, 2017

ചെന്നൈ : എംആർഎഫിന്റെ അറ്റാദായം നടപ്പ് ധനകാര്യവർഷത്തെ ഒന്നാം ക്വാർട്ടറിൽ 78 ശതമാനം ഇടിഞ്ഞു. ജൂൺ 30 ന് അവസാനിച്ച ക്വാർട്ടറിൽ 107 കോടി രൂപയാണ് അറ്റാദായം. മുൻവർഷം ഇതേകാലയളവിൽ 491 കോടിയായിരുന്നു അറ്റദാായം. അസംസ്‌കൃതവസ്തുക്കളുടെ ചെലവ് കഴിഞ്ഞവർഷം ഇതേ ക്വാർട്ടറിലെ 1,725 കോടിയിൽ നിന്ന് 2,340 കോടിയായി വർധിച്ചു.

2017 ഏപ്രിൽ – ജൂൺ കാലയളവിൽ വരുമാനം 3,972 കോടി രൂപ. 2016 ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ വരുമാനം 3,882 കോടി രൂപയായിരുന്നു.

TAGS: MRF | MRF Q 1 Results |