ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: August 2, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടം തുടരുന്നു. റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ബിഎസ്ഇ സെൻസെക്‌സ് 55.87 പോയിന്റ് ഉയർന്ന് 32,631 പോയിന്റിലും നിഫ്റ്റി 4 പോയിന്റ് ഉയർന്ന് 10,118 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

എൻടിപിസി, ലുപിൻ, ഹീറോ മോട്ടോകോർപ്, റിലയൻസ്, അക്‌സിസ് ബാങ്ക്, എസ് ബി ഐ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അദാനി പോർട്ട്‌സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽ & ടി, ഡോ.റെഡീസ്, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലീവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |