ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: August 1, 2017

 

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിസൂചികകൾ നേരിയ നഷ്ടത്തിലേക്കും പിന്നീട് നേട്ടത്തിലേക്കും തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്‌സ് 60.23 പോയിന്റ് ഉയർന്ന് 32,575 പോയിന്റിലും നിഫ്റ്റി 37.55 പോയിന്റ് ഉയർന്ന് 10,114 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

മികച്ച വില്പനകണക്കുകളുടെ പിൻബലത്തിൽ മാരുതി സുസുക്കി, അശോക് ലേലാൻഡ്, ടിവിഎസ് മോട്ടോർ, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓട്ടോ ഓഹരികൾ തിളങ്ങി. പൊതുമേഖല ബാങ്ക് ഓഹരികൾ നഷ്ടം നേരിട്ടു. നാളെ പുറത്തുവരുന്ന വായ്പാനയത്തെ ആശ്രയിച്ചായിരിക്കും ഓഹരിവിപണിയുടെ ഇനിയുള്ള പ്രയാണം.

TAGS: BSE Sensex | NSE Nifty |