കൊച്ചിൻ ഷിപ്പ്‌യാർഡ് ഐപിഒ ഇന്ന് മുതൽ

Posted on: August 1, 2017

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 1468 കോടി രൂപയുടെ ഇനീഷ്യൽ പബ്ലിക് ഓഫർ ഇന്ന് ആരംഭിക്കും. പത്ത് രൂപ മുഖവിലയുള്ള 3,3984 കോടി ഓഹരികളാണ് ഇഷ്യു ചെയ്യുന്നത്. 424-432 രൂപയാണ് പ്രൈസ് ബാൻഡ്. ഷിപ്പ് യാർഡ് ജീവനക്കാർക്ക് ഓഹരിവിലയിൽ 21 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും.

കുറഞ്ഞത് 30 ഓഹരികൾക്കാണ് അപേക്ഷിക്കേണ്ടത്. തുടർന്ന് 30 ന്റെ ഗുണിതങ്ങളായി അപേക്ഷനൽകാം. ഇഷ്യു ഓഗസ്റ്റ് മൂന്നിന് സമാപിക്കും.