ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: July 31, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 93.06 പോയിന്റ് ഉയർന്ന് 32,402 പോയിന്റിലും നിഫ്റ്റി 47.50 പോയിന്റ് ഉയർന്ന് 10,062 പോയിന്റിലുമാണ് രാവിലെ 9.03 ന് വ്യാപാരം നടക്കുന്നത്.

ആഗോള വിപണികളും നേട്ടത്തിലാണ്. നാളെ ആരംഭിക്കുന്ന റിസർവ ബാങ്കിന്റെ പണനയം അവലോകന യോഗത്തിലാണ് വിപണിയുടെ പ്രതീക്ഷ. പലിശ നിരക്ക് കുറയ്ക്കുകയാണെങ്കിൽ വിപണിയെ ഒരു റാലിയിലേക്ക് നയിച്ചേക്കും. കൊച്ചിൻ ഷിപ്പ് യാർഡിന്റെ 1,460 കോടി രൂപയുടെ ഐപിഒ നാളെ ആരംഭിക്കും.

എൽ & ടി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, മാരുതി സുസുക്കി, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ബജാജ് ഓട്ടോ, എം & എം, ടിസിഎസ്, സൺഫാർമ, ഡോ. റെഡീസ് , ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |