സെൻസെക്‌സ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: July 24, 2017

മുംബൈ : ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 216.98 പോയിന്റ് ഉയർന്ന് 32,245 പോയിന്റിലും നിഫ്റ്റി51.15 പോയിന്റ് ഉയർന്ന് 9,966 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഇന്ത്യ 2017-18 ൽ 7.2 ശതമാനം വളർച്ചനേടുമെന്ന അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്)യുടെ വിലയിരുത്തൽ വിപണികളുടെ കുതിപ്പിന് ഇടയാക്കി.

എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു. പൊതുമേഖല ബാങ്കുകളുടെ ഓഹരികളെല്ലാം നേട്ടത്തിലായിരുന്നു.

എൽ & ടി, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ, ഏഷ്യൻ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ, ഒഎൻജിസി, ഡോ. റെഡീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |