സെൻസെക്‌സ് റെക്കോർഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: July 17, 2017

മുംബൈ : ഓഹരിവിപണിയിൽ റെക്കോർഡ് നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 54.03 പോയിന്റ് ഉയർന്ന് 32,074 പോയിന്റിലും നിഫ്റ്റി 29.60 പോയിന്റ് ഉയർന്ന് 9,915 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണിവ്യാപ്തം അഞ്ച് ലക്ഷം കോടി രൂപ കവിഞ്ഞു. ഇൻഫോസിസ്, വിപ്രോ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തി.

ഐടിസി, കോൾ ഇന്ത്യ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |