ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: July 6, 2017

മുംബൈ : ഇന്ത്യൻ ഓഹരിവിപണികൾ നേട്ടത്തിൽ. വരും ദിവസങ്ങളിലും പോസിറ്റീവ് മൂവ്‌മെന്റ് തുടരാനാണ് സാധ്യത. കാർഷിക മേഖലയ്ക്ക് വ്യവസായപദവി നൽകുമെന്ന സർക്കാർ പ്രഖ്യാപനം വിപണിക്ക് ഉണർവേകും. ജി എസ് ടി മാറ്റം സുഗമമായതും ഓഹരിവിപണിക്ക് കരുത്തേകും.

ബിഎസ്ഇ സെൻസെക്‌സ് 43.57 പോയിന്റ് ഉയർന്ന് 31,289 പോയിന്റിലും നിഫ്റ്റി 10.55 പോയിന്റ് ഉയർന്ന് 9,648 പോയിന്റിലുമാണ് രാവിലെ 9.23 ന് വ്യാപാരം നടക്കുന്നത്.

ലുപിൻ, ശ്രീറാം ഇപിസി, മാരുതി സുസുക്കി, എംആർഎഫ്, എസ് ബി ഐ, എച്ച് ഡി എഫ് സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |