ഓഹരിവിപണിയിൽ നേരിയ നേട്ടം

Posted on: July 5, 2017

മുംബൈ : ഉത്തര കൊറിയയുടെ മധ്യദൂര ബാലിസ്റ്റിക്‌സ് മിസൈൽ പരീക്ഷണത്തിൽ ഓഹരിവിപണിക്ക് ആശങ്ക. ഇന്ത്യൻ ഓഹരിവിപണികൾ നേരിയ നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെൻസെക്‌സ് 31.39 പോയിന്റ് ഉയർന്ന് 31,241 പോയിന്റിലും നിഫ്റ്റി 10.45 പോയിന്റ് ഉയർന്ന് 9,623 പോയിന്റിലുമാണ് രാവിലെ 9.22 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, എം & എം, സൺ ഫാർമ, അദാനി പോർട്ട്‌സ്, അൾട്രടെക് സിമന്റ്, ടെക്‌സ്മാകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്ഡിഎഫ്‌സി, ഭാരതി എയർടെൽ, ഐടിസി, വിപ്രോ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |