ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

Posted on: July 4, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 11.83 പോയിന്റ് കുറഞ്ഞ് 31,209 പോയിന്റിലും നിഫ്റ്റി 1.70 പോയിന്റ് കുറഞ്ഞ് 9,613 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1338 ഓഹരികൾ നേട്ടത്തിലും 1320 ഓഹരികൾ നഷ്ടത്തിലുമാണ്. 135 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

ഐടിസി, ഹീറോ മോട്ടോകോർപ്, എംആർഎഫ്, അശോക് ലേലാൻഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.