ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: July 3, 2017

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 300.01 പോയിന്റ് ഉയർന്ന് 31,221 പോയിന്റിലും നിഫ്റ്റി 94.10 പോയിന്റ് ഉയർന്ന് 9,615 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐടിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, മാരുതി സുസുക്കി, അശോക് ലേലാൻഡ്, ശിവ ആഗ്രോ, ചമ്പൽ ഫെർട്ടിലൈസേഴ്‌സ്, നാഗാർജുന ഫെർട്ടിലൈസേഴ്‌സ് തുടങ്ങി ബിഎസ്ഇയിലെ 1712 ഓഹരികൾ നേട്ടത്തിലാണ്. 658 ഓഹരികൾ നഷ്ടം നേരിട്ടു. 135 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

TAGS: BSE Sensex | NSE Nifty |