ഓഹരിവിപണിയിൽ മുന്നേറ്റം

Posted on: July 3, 2017

മുംബൈ : ജി എസ് ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ വ്യാപാരദിനത്തിൽ വിപണിയിൽ മുന്നേറ്റം. ബാങ്കിംഗ്, ഐടി തുടങ്ങിയ ചില സെക്ടറുകളിൽ നേരിയ വില്പന സമ്മർദ്ദമുണ്ട്.

ബിഎസ്ഇ സെൻസെക്‌സ് 108.56 പോയിന്റ് ഉയർന്ന് 31,030 പോയിന്റിലും നിഫ്റ്റി 27.50 പോയിന്റ് ഉയർന്ന് 9,548 പോയിന്റിലുമാണ് രാവിലെ 9.26 ന് വ്യാപാരം നടക്കുന്നത്.

ഐടിസി, എച്ച് യു എൽ, അക്‌സിസ് ബാങ്ക്, ഡോ. റെഡീസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിപ്രോ, ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |