സെൻസെക്‌സ് 64 പോയിന്റ് നേട്ടത്തിൽ ക്ലോസ്‌ചെയ്തു

Posted on: June 30, 2017

മുംബൈ : നഷ്ടത്തിൽ വ്യാപാരമാരംഭിച്ച ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 64.09 പോയിന്റ് ഉയർന്ന് 30,921 പോയിന്റിലും നിഫ്റ്റി 16.80 പോയിന്റ് ഉയർന്ന് 9520 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഐടിസി, ബാങ്ക് ഓഫ് ബറോഡ, യൂണികെം ലബോറട്ടറീസ്, സൺ ഫാർമ, സിപ്ല, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ശോഭ, ഡിഎൽഫ്, ഇന്ത്യബുൾസ് റിയൽഎസ്റ്റേറ്റ്, എച്ചഡിഐഎൽ, ഐഷർ മോട്ടോഴ്‌സ്, ഇന്റർഗ്ലോബ് ഏവിയേഷൻ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |