പൊറിഞ്ചു വെളിയത്ത് റൗണാക് ഇപിസിയിൽ നിക്ഷേപം നടത്തി

Posted on: June 29, 2017

കൊച്ചി : പ്രമുഖ പോർട്ട്‌ഫോളിയോ വിദഗ്ധനും നിക്ഷേപകനുമായ പൊറിഞ്ചു വെളിയത്ത് റൗണാക്ക് ഇപിസിയിൽ നിക്ഷേപം നടത്തി. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള റൗണാക്കിന്റെ 35,000 ഓഹരികളാണ് പൊറിഞ്ചു വാങ്ങിയിട്ടുള്ളത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 143.26 രൂപ പ്രകാരമാണ് ഇടപാട്.

അടിസ്ഥാനസൗകര്യ വികസനരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് റൗണാക്ക് ഇപിസി ഇന്റർനാഷണൽ. അദാനി ഗ്രൂപ്പ്, മാരുതി സുസുക്കി, എൻടിപിസി, ഗെയിൽ, ബെൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, നാൽകോ, എൽ & ടി, ജിൻഡാൽ, റിലയൻസ് തുടങ്ങി നിരവധി ഇടപാടുകാർ റൗണാക്ക് ഇപിസിക്കുണ്ട്.

സുരീന്ദർ പി. കൻവാർ ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്ന റൗണാക്ക് ഇപിസി ഓഹരികളുടെ ഇന്നത്തെ വില 169.50 രൂപ. ഒരു വർഷത്തെ കൂടിയ വില 188 രൂപ. കുറഞ്ഞവില 112.50 രൂപ.