സെൻസെക്‌സ് നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

Posted on: June 22, 2017

മുംബൈ : സെൻസെക്‌സ് നേരിയ നേട്ടത്തിലും നിഫ്റ്റി നേരിയ നഷ്ടത്തിലും വ്യാപാരമവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്‌സ് 7.10 പോയിന്റ് ഉയർന്ന് 31,290 പോയിന്റിലും നിഫ്റ്റി 3.60 പോയിന്റ് കുറഞ്ഞ് 9,630 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1538 ഓഹരികൾ നഷ്ടം നേരിട്ടു. 1122 ഓഹരികൾ നേട്ടം കൈവരിച്ചു. 155 ഓഹരികളുടെ വിലയിൽ മാറ്റമില്ല.

ഇന്ത്യബുൾസ് റിയൽഎസ്‌റ്റേറ്റ്, എച്ച്ഡിഐഎൽ, ഡെൽറ്റ കോർപ്, അപ്പോളോ ട്യൂബ്‌സ്, ഹിൻഡാൽകോ, ഐഒസി, ഒഎൻജിസി, ജിൻഡാൽ സ്റ്റീൽ, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

യെസ് ബാങ്ക്, എസ് ബി ഐ, ഐഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

TAGS: BSE Sensex | NSE Nifty |