ഓഹരിവിപണികളിൽ നേട്ടം

Posted on: June 13, 2017

മുംബൈ : പണപ്പെരുപ്പം മെയ് മാസത്തിൽ അഞ്ച് വർഷത്തെ ഏറ്റവും കുറഞ്ഞനിലയിലെത്തിയ (2.1 %) തിന്റെ പിൻബലത്തിൽ ഓഹരി വിപണികൾ നേട്ടത്തിലേക്ക് മടങ്ങിവന്നു. യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച തീരുമാനം നാളെ പ്രഖ്യാപിക്കും.

ബിഎസ്ഇ സെൻസെക്‌സ് 83.95 പോയിന്റ് ഉയർന്ന് 31, 179 പോയിന്റിലും നിഫ്റ്റി 23.65 പോയിന്റ് ഉയർന്ന് 9,640 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.

സൺ ഫാർമ, ലുപിൻ, ഗെയിൽ, അക്‌സിസ് ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, കോൾ ഇന്ത്യ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |