ഓഹരിവിപണിയിൽ നഷ്ടം

Posted on: June 12, 2017

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം. നാളെ ആരംഭിക്കുന്ന രണ്ട് ദിവസത്തെ യുഎസ് ഫെഡറൽ റിസർവ് യോഗ തീരുമാനത്തെയാണ് ആഗോള വിപണികൾ ഉറ്റുനോക്കുന്നത്. പലിശനിരക്ക് ഉയർത്തിയേക്കുമെന്ന് ആശങ്ക വിപണിയിലുണ്ട്. ഇന്നു പുറത്തുവരുന്ന മാക്രോ ഇക്‌ണോമിക് ഡാറ്റായും വിപണിഗതിയെ സ്വാധീനിക്കും.

ബിഎസ്ഇ സെൻസെക്‌സ് 159.09 പോയിന്റ് കുറഞ്ഞ് 31,102 പോയിന്റിലും നിഫ്റ്റി 48.40 പോയിന്റ് കുറഞ്ഞ് 9,619 പോയിന്റിലുമാണ് രാവിലെ 10.30 ന് വ്യാപാരം നടക്കുന്നത്. ടാറ്റാ മോട്ടോഴ്‌സ്, ആംടെക് ഓട്ടോ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എസ് ബി ഐ, സിൻഡിക്കേറ്റ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |