ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: June 9, 2017

മുംബൈ : ബ്രിട്ടീഷ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ആശങ്കയിൽ ഓഹരിവിപണികളിൽ നഷ്ടം. പ്രധാനമന്ത്രി തെരേസ മേയുടെ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടില്ലെന്നാണ് വിലയിരുത്തൽ. തൂക്ക് പാർലമെന്റിനും സാധ്യതയുണ്ടെന്ന് നിരീക്ഷകർ കരുതുന്നു. ബിഎസ്ഇ സെൻസെക്‌സ് 41.62 പോയിന്റ് കുറഞ്ഞ് 31,171 പോയിന്റിലും നിഫ്റ്റി 7.65 പോയിന്റ് കുറഞ്ഞ് 9,639 പോയിന്റിലുമാണ് രാവിലെ 9.30 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, സിപ്ല, കോൾ ഇന്ത്യ, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ് (3%), വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |