ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 8, 2017

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണി നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 57.92 പോയിന്റ് കുറഞ്ഞ് 31,213 പോയിന്റിലും നിഫ്റ്റി 16.65 പോയിന്റ് കുറഞ്ഞ് 9,647 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. യുകെ ഇലക്ഷൻ, യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പോളിസി മീറ്റ് തുടങ്ങിയ കാര്യങ്ങളാണ് വിപണികളെ തളർത്തിയത്.

ഗെയിൽ, ടിസിഎസ്, റിലയൻസ് കമ്യൂണിക്കേഷൻസ്, പെട്രോനെറ്റ് എൽഎൻജി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഡോ. റെഡീസ് ലാബ്, സൺഫാർമ, സിപ്ല, തുടങ്ങിയ ഓഹരികൾ നേട്ടം കൊയ്തു.

TAGS: BSE Sensex | NSE Nifty |