ഓഹരിവിപണികളിൽ നഷ്ടം

Posted on: June 6, 2017

കൊച്ചി : ഓഹരിസൂചികകളായ സെൻസെക്‌സും (31,355 പോയിന്റ്) നിഫ്റ്റിയും (9700 പോയിന്റ്) സർവകാല റെക്കോർഡിൽ സ്പർശിച്ച ശേഷം ഇടിഞ്ഞു. നൂറിലേറെ പോയിന്റ് നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെൻസെക്‌സ് ആദ്യ അരമണിക്കൂറിന് ശേഷം നഷ്ടത്തിലേക്ക് നീങ്ങി. ഖത്തറിനുള്ള ഏഴ് രാജ്യങ്ങളുടെ വിലക്ക് ആഗോളവിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയെയും ആശങ്കപ്പെടുത്തുന്നുണ്ട്. നാളെ പുറത്തുവരുന്ന റിസർവ് ബാങ്ക് വായ്പനയവും അതിന് മുന്നോടിയായുള്ള പ്രോഫിറ്റ് ബുക്കിംഗുമാണ് വിപണിയെ തളർത്തുന്ന മറ്റ് ഘടകങ്ങൾ.

ബിഎസ്ഇ സെൻസെക്‌സ് 45.80 പോയിന്റ് കുറഞ്ഞ് 31,263 പോയിന്റിലും നിഫ്റ്റി 18.20 പോയിന്റ് കുറഞ്ഞ് 9,656 പോയിന്റിലുമാണ് രാവിലെ 9.46 ന് വ്യാപാരം നടക്കുന്നത്.

TAGS: BSE Sensex | NSE Nifty |