എസ് ബി ഐ ഓഹരിവില്പനയിലൂടെ 11,000 കോടി സമാഹരിക്കും

Posted on: June 5, 2017

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരിവില്പനയിലൂടെ 11,000 കോടി രൂപ സമാഹരിക്കും. അനുയോജ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക്, ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 287.58 രൂപ പ്രകാരമാണ് വില്പന.

നടപ്പ് സാമ്പത്തികവർഷം (2017-18) 15,000 കോടി രൂപയുടെ മൂലധനസമാഹരണം നടത്താൻ എസ് ബി ഐ ബോർഡ് കഴിഞ്ഞ മാർച്ചിൽ അനുമതി നൽകിയിരുന്നു.