സെൻസെക്‌സ് നേരിയ നഷ്ടത്തിൽ

Posted on: June 5, 2017

മുംബൈ : നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണി വൈകാതെ നേരിയ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 27.41 പോയിന്റ് കുറഞ്ഞ് 31,245 പോയിന്റിലും നിഫ്റ്റി 2.05 പോയിന്റ് കുറഞ്ഞ് 9,655 പോയിന്റിലുമാണ് രാവിലെ 9.43 ന് വ്യാപാരം നടക്കുന്നത്.

നാളെ ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകന സമിതി യോഗ തീരുമാനമായിരിക്കും ഇനി വിപണിഗതി നിശ്ചയിക്കുന്നത്. പലിശനിരക്കിൽ മാറ്റം വരാനിടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

TAGS: BSE Sensex | NSE Nifty |