ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 2, 2017

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 135.70 പോയിന്റ് ഉയർന്ന് 31,273 പോയിന്റിലും നിഫ്റ്റി 37.40 പോയിന്റ് ഉയർന്ന് 9,653 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. സെൻസെക്‌സ് 31,332 പോയിന്റ് വരെ ഉയർന്ന് റെക്കോർഡ് ഇട്ടു. 31,220 പോയിന്റ് ആയിരുന്നു മുൻ റെക്കോർഡ്.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത 1449 ഓഹരികൾ നേട്ടത്തിലും 1237 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 164 ഓഹരികളുടെ വിലയിൽ മാറ്റമില്ല. ഹീറോ മോട്ടോകോർപ് ആണ് ഇന്ന് ഏറ്റവും നേട്ടം കൈവരിച്ചത്.

കാഡില ഹെൽത്ത്‌കെയർ, സിപ്ല, ഡിവിസ് ലാബ്, അരബിന്ദോ ഫാർമ, ലുപിൻ, ഭാരതി എയർടെൽ, ടിവിഎസ് മോട്ടോഴ്‌സ്, ജിഎംആർ ഇൻഫ്രസ്ട്രക്ചർ തുടങ്ങിയ ഓഹരികൾ നേട്ടം കൊയ്തു.

TAGS: BSE Sensex | NSE Nifty |