ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 3, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 9220 പോയിന്റിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. ബിഎസ്ഇ സെൻസെക്‌സ് 105.86 പോയിന്റ് ഉയർന്ന് 29,726 പോയിന്റിലും നിഫ്റ്റി 21.45 പോയിന്റ് ഉയർന്ന് 9,195 പോയിന്റിലുമാണ് രാവിലെ 9.48 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ഗെയിൽ, എൽ & ടി, ടാറ്റാ സ്റ്റീൽ, ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, ലുപിൻ, എം & എം, എസ് ബി ഐ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഭാരതി എയർടെൽ, വിപ്രോ, ഇൻഫോസിസ്, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |