ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: March 28, 2017

മുംബൈ : നഷ്ടത്തിൽ നിന്ന് കരകയറിയ ഓഹരിവിപണികൾ നേട്ടത്തിലേക്ക് തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്‌സ് 135.85 പോയിന്റ് ഉയർന്ന് 29,373 പോയിന്റിലും നിഫ്റ്റി 46.05 പോയിന്റ് ഉയർന്ന് 9,091 പോയിന്റിലുമാണ് രാവിലെ 10.19 ന് വ്യാപാരം നടക്കുന്നത്. അടുത്ത സാമ്പത്തികവർഷം ഇന്ത്യ മികച്ച ജിഡിപി വളർച്ച നേടുമെന്നാണ് വിപണിയുടെ വിലയിരുത്തൽ.

അക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഒഎൻജിസി, ഗെയിൽ, കോൾ ഇന്ത്യ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |