സെൻസെക്‌സ് 100 പോയിന്റ് നേട്ടത്തിൽ

Posted on: March 23, 2017

മുംബൈ : തകർച്ചയിൽ നിന്ന് കരകയറിയ ഓഹരിവിപണികൾ നേട്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 101.45 പോയിന്റ് ഉയർന്ന് 29,269 പോയിന്റിലും നിഫ്റ്റി 32.55 പോയിന്റ് ഉയർന്ന് 9,063 പോയിന്റിലുമാണ് രാവിലെ 9.39 ന് വ്യാപാരം നടക്കുന്നത്.

കേന്ദ്രസർക്കാരിന്റെ ചില തീരുമാനങ്ങൾ റിയൽഎസ്റ്റേറ്റ്, ഓയിൽ, ഗ്യാസ് മേഖലകൾക്ക് അനുകൂലമാണ്. ക്രൂഡോയിൽ വിലയിൽ ഇനിയും കുറവ് വന്നേക്കുമെന്നതും വിപണിയിൽ പോസിറ്റീവ് ഇംപാക്ട് ഉണ്ടാക്കും. ജൂലൈ ഒന്നു മുതൽ ജിഎസ്ടി നടപ്പാക്കുന്നതും ഓഹരിവിപണിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കും.

അക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, അദാനി പോർട്ട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ 356 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 780 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |