ഓഹരിവിപണികളിൽ നഷ്ടം

Posted on: March 22, 2017

മുംബൈ : ഓഹരിവിപണികളിൽ മൂന്നാം ദിവസവും നഷ്ടം. വിപണി കൺസോളിഡേഷൻ മൂഡിലാണ്. ബിഎസ്ഇ സെൻസെക്‌സ് 178.43 പോയിന്റ് കുറഞ്ഞ് 29,307 പോയിന്റിലും നിഫ്റ്റി 54.90 പോയിന്റ് കുറഞ്ഞ് 9,066 പോയിന്റിലുമാണ് രാവിലെ 9.24 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, എം & എം, ഐസിഐസിഐ ബാങ്ക്, ഡോ. റെഡീസ് ലാബ് ടാറ്റാ മോട്ടോഴ്‌സ്, എസ് ബി ഐ, മാരുതി സുസുക്കി, ലുപിൻ, തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

അക്‌സിസ് ബാങ്ക്, ഇൻഫോസിസ്, ഗെയിൽ, വിപ്രോ, സിപ്ല, ഗ്രാസിം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 1663 കോടി രൂപയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 798 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |