18
Thursday
April 2024
April 2024
ഓഹരിവിപണിയിൽ നഷ്ടം
Posted on: March 9, 2017
മുംബൈ : ഓഹരിവിപണി തുടർച്ചയായി മൂന്നാം ദിവസവും നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്സ് 26.03 പോയിന്റ് കുറഞ്ഞ് 28,875 പോയിന്റിലും നിഫ്റ്റി 10.50 പോയിന്റ് കുറഞ്ഞ് 8913 പോയിന്റിലുമാണ് രാവിലെ 10.15 ന് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച പുറത്ത് വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമായിരിക്കും ഇനി വിപണിഗതി നിർണയിക്കുന്നത്.
വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 564.15 കോടിയുടെ ഓഹരികൾ വാങ്ങി. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 481.96 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു.
ഡോ. റെഡീസ്, ഗെയിൽ, ടാറ്റാ സ്റ്റീൽ, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
ഏഷ്യൻ പെയിന്റ്സ്, ടാറ്റാ മോട്ടോഴ്സ്, മാരുതി സുസുക്കി, എം & എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section