ഓഹരിവിപണികളിൽ നഷ്ടം

Posted on: March 8, 2017

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 33.64 പോയിന്റ് കുറഞ്ഞ് 28,965 പോയിന്റിലും നിഫ്റ്റി 3.35 പോയിന്റ് കുറഞ്ഞ് 8,943 പോയിന്റിലുമാണ് രാവിലെ 10.31 ന് വ്യാപാരം നടക്കുന്നത്.

എച്ച്ഡിഎഫ്‌സി, എൽ & ടി, സൺ ഫാർമ, സിപ്ല, ഏഷ്യ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എസ് ബി ഐ, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ഒഎൻജിസി, ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ സ്റ്റീൽ, വിപ്രോ, ഹീറോ മോട്ടോകോർപ്, വോക്കാർട്ട് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |