ഓഹരിവിപണികളിൽ നഷ്ടം

Posted on: March 3, 2017

മുംബൈ : ആഗോളവിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 78.46 പോയിന്റ് കുറഞ്ഞ് 28,761 പോയിന്റിലും നിഫ്റ്റി 29.30 പോയിന്റ് കുറഞ്ഞ് 8,870 പോയിന്റിലുമാണ് രാവിലെ 9.51 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, ഐടിസി, ഏഷ്യൻ പെയിന്റ്‌സ്, അപ്പോളോ ഹോസ്പിറ്റൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 122.94 കോടി രൂപയുടെ ഓഹരികൾ വാങ്ങി. എന്നാൽ ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 83.21 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

TAGS: BSE Sensex | NSE Nifty |