ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 2, 2017

മുംബൈ : ലാഭമെടുക്കലിനെ തുടർന്ന് ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. രാവിലെ വ്യാപാരമാരംഭിച്ചപ്പോൾ റെക്കോർഡ് നേട്ടത്തിൽ തിളങ്ങിയ സെൻസെക്‌സും നിഫ്റ്റിയും ഉച്ചയോടെ തകർച്ചയിലേക്ക് നിങ്ങി. ബിഎസ്ഇ സെൻസെക്‌സ് 144.70 പോയിന്റ് കുറഞ്ഞ് 28,839 പോയിന്റിലും നിഫ്റ്റി 46.05 പോയിന്റ് കുറഞ്ഞ് 8,899 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ടിറ്റാഘർ വാഗൺ, ടെക്‌സ്മാകോ റെയിൽ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

വൊക്കാർട്ട്, ശോഭ, ഡിഎൽഎഫ്, ഇന്ത്യ ബുൾസ് റിയലിട്ടി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |