സെൻസെക്‌സ് 220 പോയിന്റ് നേട്ടത്തിൽ

Posted on: March 1, 2017

മുംബൈ : മൂന്നാം ക്വാർട്ടറിൽ 7 ശതാനം ജിഡിപി വളർച്ച കൈവരിച്ചതിന്റെ ആവശേത്തിൽ ഓഹരിവിപണികളിൽ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 220 .02 പോയിന്റ് ഉയർന്ന് 28,963 പോയിന്റിലും നിഫ്റ്റി 56.60 പോയിന്റ് ഉയർന്ന് 8,936 പോയിന്റിലുമാണ് രാവിലെ 10.35 ന് വ്യാപാരം നടക്കുന്നത്.

അക്‌സിസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടാറ്റാ ടെലി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടാറ്റാ മോട്ടോഴ്‌സ് നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |