ഓഹരിവിപണികളിൽ മുന്നേറ്റം

Posted on: February 9, 2017

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 146.43 പോയിന്റ് ഉയർന്ന് 28,436 പോയിന്റിലും നിഫ്റ്റി 40.90 പോയിന്റ് ഉയർന്ന് 8,809 പോയിന്റിലുമാണ് രാവിലെ 9.38 ന് വ്യാപാരം നടക്കുന്നത്.

ഹീറോ മോട്ടോകോർപ്, അദാനി പോർട്ട്‌സ്, പവർഗ്രിഡ്, അക്‌സിസ് ബാങ്ക്, മണപ്പുറം ഫിനാൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഏഷ്യൻ പെയിന്റ്‌സ്, എച്ച് യു എൽ, മാരുതി സുസുക്കി, യൂണിയൻ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 127.69 കോടിയുടെ ഓഹരികളും ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 166.82 കോടിയുടെ ഓഹരികളും വില്പന നടത്തി.

TAGS: BSE Sensex | NSE Nifty |