ഓഹരിവിപണിയിൽ ചാഞ്ചാട്ടം

Posted on: February 8, 2017

മുംബൈ : റിസർവ് ബാങ്കിന്റെ വായ്പാനയം പുറത്തുവരാനിരിക്കെ ഓഹരിവിപണിയിൽ ചാഞ്ചാട്ടം. നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്കും വീണ്ടും നേരിയ നേട്ടത്തിലേക്കും നീങ്ങി.

ബിഎസ്ഇ സെൻസെക്‌സ് 6.73 പോയിന്റ് ഉയർന്ന് 28,341 പോയിന്റിലും നിഫ്റ്റി 6.55 പോയിന്റ് ഉയർന്ന് 8,774 പോയിന്റിലുമാണ് രാവിലെ 10.31 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്‌സ്, എച്ച് യു എൽ, സൺ ഫാർമ, എൻടിപിസി, ഹിൻഡാൽകോ, ടെക് മഹീന്ദ്ര, സിപ്ല ഇന്ത്യബുൾസ് ഹൗസിംഗ്, ടൈറ്റാൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഫോസിസ്, വിപ്രോ, ബിഎച്ച്ഇഎൽ, ഹീറോ മോട്ടോകോർപ്, ടിസിഎസ്, ഐടിസി, അക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |