ഓഹരിവിപണികളിൽ നഷ്ടം

Posted on: February 7, 2017

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം. ഏഷ്യൻ വിപണികളും നഷ്ടത്തിലാണ്. ബിഎസ്ഇ സെൻസെക്‌സ് 45.50 പോയിന്റ് കുറഞ്ഞ് 28,393 പോയിന്റിലും നിഫ്റ്റി 16.55 പോയിന്റ് കുറഞ്ഞ് 8,784 പോയിന്റിലുമാണ് രാവിലെ 9.52 ന് വ്യാപാരം നടക്കുന്നത്. നാളെ പുറത്തുവരാനിരിക്കുന്ന റിസർവ് ബാങ്കിന്റെ വായ്പാ നയത്തിലേക്കാണ് വിപണി ഉറ്റുനോക്കുന്നത്.

ബിഎച്ച്ഇഎൽ, വിപ്രോ, ഗെയിൽ, സൺ ഫാർമ, ഐടിസി, ഗെയിൽ, ടാറ്റാ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, അരബിന്ദോ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഡോ. റെഡീസ്, ഭാരതി എയർടെൽ, അക്‌സിസ് ബാങ്ക്, എസിസി, ഐഷർ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എം & എം, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, ഐഡിബിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

ഇന്നലെ വിദേശ നിക്ഷേപസ്ഥാപനങ്ങൾ 403.52 കോടിയുടെ ഓഹരികൾ വിറ്റഴിച്ചു. അതേസമയം ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 449.52 കോടിയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |