സെൻസെക്‌സ് 28,000 പോയിന്റിന് മുകളിൽ

Posted on: February 2, 2017

മുംബൈ : നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ നേട്ടത്തിലേക്ക് തിരിച്ചുവന്നു. ബിഎസ്ഇ സെൻസെക്‌സ് 42.75 പോയിന്റ് ഉയർന്ന് 28,184 പോയിന്റിലും നിഫ്റ്റി 6 പോയിന്റ് ഉയർന്ന് 8,722 പോയിന്റിലുമാണ് രാവിലെ 10.16 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ മോട്ടോഴ്‌സ്, ടിസിഎസ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 93 കോടിയുടെ ഓഹരികളും ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 1,134 കോടിയുടെയും ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |