ഓഹരിവിപണിയിൽ ചാഞ്ചാട്ടം

Posted on: February 1, 2017

മുംബൈ : നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഓഹരിവിപണികൾ വൈകാതെ നഷ്ടത്തിലേക്ക് നീങ്ങി. ബിഎസ്ഇ സെൻസെക്‌സ് 8.60 പോയിന്റ് കുറഞ്ഞ് 27,647 പോയിന്റിലും നിഫ്റ്റി 3.40 പോയിന്റ് കുറഞ്ഞ് 8,557 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.

എസ് ബി ഐ, അദാനി പോർട്ട്‌സ്, എച്ച് ഡി എഫ് സി, മാരുതി സുസുക്കി, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, ഇൻഫോസിസ്, എച്ച് സി എൽ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, എൻടിപിസി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 532.88 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. എന്നാൽ ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 237.37 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |