ഓഹരിസൂചികകളിൽ നഷ്ടം

Posted on: January 31, 2017

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിൽ നഷ്ടം. ബജറ്റിന് മുന്നോടിയായ ലാഭമെടുപ്പും വിപണിയെ തളർത്തി. ബിഎസ്ഇ സെൻസെക്‌സ് 107.22 പോയിന്റ് കുറഞ്ഞ് 27,742 പോയിന്റിലും നിഫ്റ്റി 39.05 പോയിന്റ് കുറഞ്ഞ് 8,593 പോയിന്റിലുമാണ് രാവിലെ 10.28 ന് വ്യാപാരം നടക്കുന്നത്.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 607.36 കോടി രൂപയുടെയും ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 40 കോടി രൂപയുടെയും ഓഹരികൾ വാങ്ങി.

ഒഎൻജിസി, ഐഡിയ സെല്ലുലാർ, വി-ഗാർഡ്, കിറ്റെക്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, ഇൻഫോസിസ്, എംആർഎഫ്, അമരരാജ ബാറ്ററീസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |