ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സിന് 8 ശതമാനം വിൽപന വളർച്ച

Posted on: January 31, 2017

കൊച്ചി : ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സ് നടപ്പ് സാമ്പത്തിക വർഷം ഡിസംബർ 31 ന് അവസാനിച്ച മൂന്നാം ക്വാർട്ടറിൽ 8 ശതമാനം വിൽപന വളർച്ചയും പ്രവർത്തന ലാഭത്തിൽ 14 ശതമാനം വർധനയും കൈവരിച്ചു. സെയിൽസ് വാർഷികാടിസ്ഥാനത്തിൽ 12 % വർധന നേടി. ഡീമോണിറ്റൈസേഷൻ വെല്ലുവിളികൾ ഉണ്ടായിട്ടും ഇന്ത്യയിലെ ബിസിനസ് മുൻവർഷത്തേതിനു തുല്യമായിരുന്നു. അതേസമയം സെക്കൻഡറി സെയിൽസ് 2 % വർധിച്ചു. അന്താരാഷ്ട്ര ബിസിനസ് 28 % വളർച്ച കൈവരിച്ചു.

മൂന്നാം ക്വാർട്ടറിൽ പ്രവർത്തന ലാഭം 17 % വർദ്ധിക്കുകയും ഇന്ത്യയിലെ ബിസിനസിൽ 15 % വും, അന്താരാഷ്ട്ര ബിസിനസിൽ 19 % വും വളർച്ച രേഖപ്പെടുത്തി. ഇക്കാലയളവിൽ അറ്റാദായവും പ്രതി ഓഹരി വരുമാനം 5 % വർധിച്ചു. ഡയറക്ടർ ബോർഡ് 100 ശതമാനം ഇടക്കാല ലാഭവീതം പ്രഖ്യാപിച്ചു