ഓഹരിവിപണികളിൽ നഷ്ടം

Posted on: January 30, 2017

മുംബൈ : ആഗോള വിപണികളിലെ ആശങ്കകളും ബജറ്റ് നിർദേശങ്ങളെക്കുറിച്ചുള്ള ആകാംഷയും ഓഹരിവിപണികളെ തളർത്തി. അമേരിക്കയുടെ പ്രവചനാതീതമായ നയംമാറ്റം ഏഷ്യൻ വിപണികളെ ബാധിക്കുന്നുണ്ട്.

ബിഎസ്ഇ സെൻസെക്‌സ് 15.13 പോയിന്റ് കുറഞ്ഞ് 27,867 പോയിന്റിലും നിഫ്റ്റി 8.95 പോയിന്റ് കുറഞ്ഞ് 8,632 പോയിന്റിലുമാണ് രാവിലെ 10.35 ന് വ്യാപാരം നടക്കുന്നത്.

എൽ & ടി, ഐടിസി, ഡോ. റെഡീസ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങിയ ഐടി ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ വെള്ളിയാഴ്ച 211.77 കോടിയുടെയും ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 482.52 കോടിയുടെയും ഓഹരികൾ വാങ്ങി.

TAGS: BSE Sensex | NSE Nifty |